ജയമാഘോഷിച്ച് പരസ്പരം കെട്ടിപ്പിടിച്ച് കോലിയും രോഹിത്തും; സുന്ദരകാഴ്ചയെന്ന് ആരാധകര്‍


Photo: twitter.com

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ വിജയം ആഘോഷിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ദൃശ്യങ്ങള്‍ വൈറലാകുന്നു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ വിജയറണ്‍ കുറിച്ച ശേഷം ഡ്രസ്സിങ് റൂമിലേക്കുള്ള വഴിയിലെ പടിക്കെട്ടില്‍ ഇരുന്ന് പരസ്പരം കെട്ടിപ്പിടിച്ച് ജയം ആഘോഷിക്കുന്ന ഇരുവരുടെയും ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

മത്സരത്തില്‍ 48 പന്തില്‍ 63 റണ്‍സെടുത്ത വിരാട് കോലി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണമെന്നിരിക്കെ ഡാനിയല്‍ സാംസിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടിയ കോലി ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിച്ച ശേഷമാണ് പുറത്തായത്.



നേരത്തെ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയതിനു പിന്നാലെ കോലിയും രോഹിത്തും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. 2019 ഏകദിന ലോകകപ്പിനു ശേഷമാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യം തലപൊക്കുന്നത്. എന്നാല്‍ തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ഇക്കാര്യം പറഞ്ഞ് പറഞ്ഞ് മടുത്തുവെന്നും വ്യക്തമാക്കി കോലി തന്നെ പിന്നീട് രംഗത്തെത്തുകയും ചെയ്തു.

Content Highlights: Virat Kohli Rohit Sharma bromance goes viral after series win


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented