Photo: www.twitter.com
ദുബായ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി വീണ്ടും റാങ്കിങ്ങില്‍ ആദ്യ അഞ്ചിലെത്തി. ട്വന്റി 20 ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ കോലി അഞ്ചാം സ്ഥാനത്തെത്തി.
ടെസ്റ്റ് ഏകദിന ട്വന്റി 20 ഫോര്‍മാറ്റുകളില്‍ ആദ്യ അഞ്ചിനുള്ളിലുള്ള ഏക ബാറ്റ്സ്മാന് എന്ന റെക്കോഡും കോലി സ്വന്തമാക്കി. ട്വന്റി 20 റാങ്കിങ്ങില്‍ ആറാം സ്ഥാനത്തായിരുന്ന കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ലോക മൂന്നാം നമ്പര്‍ താരമായിരുന്ന ഇന്ത്യയുടെ ലോകേഷ് രാഹുല്‍ നാലാം റാങ്കിലേക്ക് വീണു. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് റാങ്കിങ്ങില്‍ ഒന്നാമത്. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് രണ്ടാമതും പാകിസ്താന്റെ ബാബര്‍ അസം മൂന്നാമതുമെത്തി.
ഏകദിന റാങ്കിങ്ങില്‍ കോലിയാണ് ഒന്നാം റാങ്കില്‍. 870 പോയന്റാണ് താരത്തിനുള്ളത്. 842 പോയന്റുമായി രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തും 837 പോയന്റുമായി ബാബര്‍ അസം മൂന്നാം സ്ഥാനത്തുമുണ്ട്. ശ്രീലങ്കയ്ക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്ത വിന്‍ഡീസ് താരം ഷായ് ഹോപ്പ് എട്ടാം സ്ഥാനത്തെത്തി.
ടെസ്റ്റ് റാങ്കിങ്ങില്‍ വിരാട് കോലി അഞ്ചാം സ്ഥാനത്താണ്. ന്യൂസീലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ഒന്നാമതും ഓസിസ് താരം സ്റ്റീവ് സ്മിത്ത് രണ്ടാമതും നില്ക്കുന്നു. ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്തും രോഹിത് ശര്‍മയും ഏഴാം സ്ഥാനത്തുണ്ട്.
Content Highlights:Virat Kohli rises to 5th in T20I list, only batsman in top 5 across formats
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..