Photo: AFP
ന്യൂഡല്‍ഹി: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ഭേദപ്പെട്ട പ്രകടനമാണ് താരത്തെ രണ്ടാം റാങ്കിലെത്തിച്ചത്.
പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ചുറികളടക്കം 116 റണ്‍സാണ് കോലി സ്കോര്‍ ചെയ്തത്.
പരിക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മൂന്നാം സ്ഥാനത്ത്.
873 പോയന്റോടെ പാകിസ്താന് ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള കോലിക്ക് 836 പോയന്റാണുള്ളത്.
ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനം ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിനെ അഞ്ചാം സ്ഥാനത്തെത്തിച്ചു. ഇതേ പരമ്പരയിലെ മികച്ച പ്രകടനത്തോടെ റാസ്സി വാന്‍ഡെര്‍ ദസ്സന് പട്ടികയില്‍ പത്താം സ്ഥാനത്തെത്തി.
Content Highlights: virat kohli retains no 2 spot in icc odi rankings
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..