മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മുംബൈയില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ വിജയം നേടിയതിന് പിന്നാലെയാണ് കോലി പുതിയ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചത്. 

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും 50 വിജയങ്ങള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോഡാണ് കോലി നേടിയത്. കോലിയെ അഭിനന്ദിച്ച് ബിസിസിഐ ട്വീറ്റ് ചെയ്തു. 

രണ്ടാം ഇന്നിങ്‌സില്‍ 540 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 167 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു, അശ്വിനും ജയന്ത് യാദവും നാല് വിക്കറ്റ് വീതം വീഴ്ത്തി. ടെസ്റ്റ് പരമ്പര 1-0ത്തിന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

Content Highlights: Virat Kohli Registers Yet Another Record In International Cricket India vs New Zealand