മുംബൈ: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ പുറത്താകലിനു പിന്നാലെ തന്നെ വിരാട് കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ ആയുസ് നിശ്ചയിക്കപ്പെട്ടിരുന്നു എന്ന് വേണം കരുതാന്‍. 

സ്വമേധയാ സ്ഥാനമൊഴിയാനുള്ള അവസരം വിരാട് കോലിയ്ക്ക് ബി.സി.സി.ഐ. നല്‍കിയിരുന്നു. 48 മണിക്കൂര്‍ അവര്‍ കാത്തിരുന്നു. എന്നാല്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കാന്‍ കോലി മടിച്ചു. 49-ാം മണിക്കൂറില്‍ ബോര്‍ഡിന്റെ നടപടിയുണ്ടായി. കോലി പുറത്ത്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ, ഏതു സമയവും പ്രതീക്ഷിച്ചിരുന്ന നടപടി അങ്ങനെ നടപ്പായി. 

കോലി താമസിയാതെ ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറുമെന്നും ഉറപ്പായി. രോഹിത് ശര്‍മയെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ഇതിന്റെ സൂചനയാണ്. നിലവില്‍ കോലി തന്നെയാണ് ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്ത്.

Content Highlights: virat kohli refuses to step down bcci decided to name rohit sharma as captain