ലാഹോര്‍: എട്ടു വര്‍ഷത്തിന് ശേഷം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം പാക് മണ്ണില്‍ തിരിച്ചെത്തിയപ്പോള്‍ ഇരുകൈയും നീട്ടിയാണ് പാക് ക്രിക്കറ്റ് പ്രേമികള്‍ സ്വീകരിച്ചത്. പാകിസ്താനും ലോക ഇലവനും തമ്മിലുള്ള മത്സരം കാണാന്‍ ഗദ്ദാഫി സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ഗാലറി തന്നെ അതിനുള്ള തെളിവാണ്. ലോക ഇലവനെ തോല്‍പ്പിച്ച് പാക് ടീം ആരാധകര്‍ക്ക് ഇരട്ടിമധുരവും നല്‍കി.

എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ലാഹോറില്‍ കളിക്കാനെത്താത്തതില്‍ കുറച്ചൊന്നുമല്ല പാക് ആരാധകര്‍ നിരാശപ്പെട്ടത്. മത്സരം പാകിസ്താനിലായതിനാല്‍ തന്നെ ഒരൊറ്റ ഇന്ത്യന്‍ താരവും ലോക ഇലവനില്‍ കളിച്ചിരുന്നില്ല. ആരാധകര്‍ തങ്ങളുടെ നിരാശ സ്‌റ്റേഡിയത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തു. 

കോലിയെയും ധോനിയെയും മിസ്സ് ചെയ്യുന്നു എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് പാക് ആരാധകര്‍ ഇന്ത്യന്‍ താരങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. ധോനിയും കോലിയും പാകിസ്താനില്‍ വന്നു കളിക്കൂ എന്നും ആരാധകര്‍ പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നു. 'ക്രിക്കറ്റിനെ ഞങ്ങള്‍ സ്‌നേഹിക്കുന്നു, ഐ.സി.സിക്കും പി.സി.ബിക്കും ലോക ഇലനും നന്ദി' ഒരു പ്ലക്കാര്‍ഡിലെ വാചകങ്ങള്‍ ഇങ്ങിനെയായിരുന്നു.

അതേസമയം കോലിയെ പരിഹസിക്കുന്ന പ്ലക്കാര്‍ഡുമുണ്ടായിരുന്നു. പാകിസ്താനില്‍ വന്ന് കളിക്കാന്‍ കോലിയെ അമ്മ സമ്മതിച്ചില്ല എന്നായിരുന്നു ആ പരിഹാസം. 

virat kohli fans