Image Courtesy:
മെല്‍ബണ്‍: വിരാട് കോലി, സ്റ്റീവ് സ്മിത്ത്, ഇവരില്‍ ആരാണ് ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകളാണ് സമീപകാലത്ത് നടക്കുന്നത്. മുന്‍താരങ്ങളില്‍ പലരും കോലിയെ ഓള്‍ ഫോര്‍മാറ്റ് ക്രിക്കറ്ററെന്ന് വിലയിരുത്തുമ്പോള്‍ ടെസ്റ്റില്‍ സ്മിത്തിന് പിന്നിലായാണ് പലരും കോലിയെ പ്രതിഷ്ടിച്ചിരിക്കുന്നത്.
ഇവരില്‍ ആരാണ് കേമനെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറോടു തന്നെ ചോദിച്ച് നോക്കിയാലോ? ഇരുവരെയും താരതമ്യം ചെയ്യുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മറുപടി. ''എന്തിനാണ് വെറുതെ താരതമ്യത്തിനൊക്കെ ശ്രമിക്കുന്നത്. അതൊക്കെ മാറ്റിവെച്ച് ഇരുവരും നടത്തുന്ന പ്രകടനം ആസ്വദിക്കുകയാണ് വേണ്ടത്. ഇരുവരും ക്രിക്കറ്റ് ലോകത്തെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് രസിപ്പിക്കുകയാണ്. അത് കാണുന്നതു തന്നെ സന്തോഷമാണ്'', സച്ചിന്‍ വ്യക്തമാക്കി.
''ഒരു താരത്തെ മറ്റൊരു താരവുമായി താരതമ്യം ചെയ്യുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ആളുകള്‍ എന്നെയും പല കളിക്കാരുമായി ഇത്തരത്തില്‍ താരതമ്യം ചെയ്തിട്ടുണ്ട്. ഞങ്ങളെ വെറുതെ വിടൂ എന്നാണ് അന്ന് അവരോടെല്ലാം പറഞ്ഞത്'', സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
കളിക്കുന്ന കാലത്ത് ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ് എന്നിവരുമായും എന്തിന് പറയുന്നു സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനുമായും സുനില്‍ ഗാവസ്‌ക്കറുമായുമെല്ലാം ആളുകള്‍ സച്ചിനെ താരതമ്യം ചെയ്യുന്നത് പതിവായിരുന്നു.
Content Highlights: Virat Kohli or Steve Smith Sachin Tendulkar gives classic response
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..