ലോകകപ്പില്‍ വിരാട് കോലി ചിലപ്പോള്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്‌തേക്കും - രോഹിത് ശര്‍മ


Photo: ANI

ന്യൂഡല്‍ഹി: ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യ. ലോകകപ്പിനായി പ്രഖ്യാപിച്ച ടീമിനെ പരീക്ഷിക്കാന്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയുടെ മുന്നിലുണ്ട്. ഓസീസ് ടീമിനെതിരേ തങ്ങളുടെ ബാറ്റിങ്, ബൗളിങ് കോമ്പിനേഷനുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ സംഘം. ഇപ്പോഴിതാ പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലോകകപ്പില്‍ ഒരുപക്ഷേ വിരാട് കോലി ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്‌തേക്കുമെന്ന് സൂചിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

നേരത്തെ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ കോലി, രണ്ടര വര്‍ഷത്തിലേറെ നീണ്ട തന്റെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ചിരുന്നു. 61 പന്തില്‍ 122 റണ്‍സടിച്ച കോലി ട്വന്റി 20-യില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും സ്വന്തമാക്കി.

''ഓപ്ഷനുകള്‍ ലഭിക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ് ലോകകപ്പിന് പോകുമ്പോള്‍ ടീമില്‍ ഫ്‌ളെക്‌സിബിളിറ്റി ഉണ്ടാകേണ്ടത് പ്രധാനമാണ്. കളിക്കാര്‍ ഏത് പൊസിഷനിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യണമെന്ന് നമ്മള്‍ ആഗ്രഹിക്കും. ഞങ്ങളുടെ എല്ലാ കളിക്കാരുടെയും നിലവാരവും അവര്‍ക്ക് ഞങ്ങള്‍ക്ക് തരാന്‍ സാധിക്കുന്നത് എന്തെന്നും ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. വിരാട് കോലിയെ ഓപ്പണറാക്കാമെന്നത് അത്തരത്തില്‍ ഞങ്ങള്‍ക്ക് മുന്നിലുള്ള ഒരു സാധ്യതയാണ്. അത് ഞങ്ങളുടെ മനസിലുണ്ടാകും. മൂന്നാമത് ഒരു ഓപ്പണിങ് ഓപ്ഷന്‍ ഞങ്ങള്‍ എടുത്തിട്ടില്ല, അദ്ദേഹം (കോലി) അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. നന്നായി കളിക്കുകയും ചെയ്തു. അത് ഞങ്ങള്‍ക്കും ഒരു സാധ്യതയാണ്.'' - രോഹിത് വ്യക്തമാക്കി.

Content Highlights: Virat Kohli opening at T20 World Cup is an option says Rohit Sharma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented