ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ഒരുങ്ങുന്ന കോലിയെ കാത്തിരിപ്പുണ്ട് മറ്റൊരു നാഴികക്കല്ല്


Photo: AFP

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ താരം വിരാട് കോലിയെ കാത്ത് മറ്റൊരു നാഴികക്കല്ല് കൂടി.

ട്വന്റി 20-യില്‍ 11,000 റണ്‍സെന്ന നാഴികക്കല്ലിലേക്ക് വെറും 98 റണ്‍സ് ദൂരത്തിലാണ് കോലി. ഓസീസിനെതിരായ പരമ്പരയില്‍ 98 റണ്‍സ് നേടാനായാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകും കോലി. ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലുമടക്കം 349 മത്സരങ്ങളില്‍ നിന്ന് 40.37 ശരാശരിയില്‍ 10,902 റണ്‍സാണ് നിലവില്‍ കോലിയുടെ അക്കൗണ്ടിലുള്ളത്. ആറ് സെഞ്ചുറികളും 80 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

നേരത്തെ നടന്ന ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ കോലി രണ്ടര വര്‍ഷത്തിലേറെ നീണ്ട തന്റെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ചിരുന്നു. ഇതോടൊപ്പം സുരേഷ് റെയ്‌ന, കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ക്ക് ശേഷം ട്വന്റി 20-യില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. അഫ്ഗാനെതിരേ പുറത്താകാതെ 122 റണ്‍സ് നേടിയ കോലി ട്വന്റി 20-യില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഉയര്‍ന്ന സ്‌കോറും സ്വന്തമാക്കി.

ഈ റെക്കോഡിന് പുറമെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിന്റെ വക്കിലാണ് കോലി. നിലവില്‍ രണ്ടാമതുള്ള രാഹുല്‍ ദ്രാവിഡ് നേടിയ 24,064 എന്ന സംഖ്യയിലേക്ക് 62 റണ്‍സിന്റെ ദൂരം മാത്രമാണ് കോലിക്കുള്ളത്.

നിലവില്‍ 468 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 53.81 ശരാശരിയില്‍ 71 സെഞ്ചുറികളും 124 അര്‍ധസെഞ്ചുറികളും സഹിതം 24002 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. സെപ്റ്റംബര്‍ 20, 23, 25 തീയതികളിലായാണ് ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 പരമ്പര.

Content Highlights: Virat Kohli on the verge of major career milestones


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented