ലോഡര്‍ഹില്‍: ലോകകപ്പ് സെമിഫൈനലിലെ തോല്‍വിയുമായി ഇപ്പോഴും താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

'ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ അടുത്ത ദിവസങ്ങളില്‍ കളിക്കാര്‍ ഒരുപാട് കഷ്ടപ്പെട്ടു. ലോകകപ്പ് കഴിഞ്ഞതിന്റെ അടുത്ത ദിവസങ്ങളില്‍ ആ വേദനിപ്പിക്കുന്ന ഓര്‍മകളില്‍ ഞെട്ടി ഉണരുകയായിരുന്നു കളിക്കാര്‍. പിന്നീട് മറ്റ് പല കാര്യങ്ങളിലും മുഴുകിയാണ് ഞങ്ങള്‍ അതിനെ മറികടന്നത്. നമ്മളെല്ലാം പ്രൊഫഷണലുകളല്ലെ. അതുകൊണ്ട് തന്നെ നമുക്ക് മുന്നോട്ടു പോയേ പറ്റൂ. എല്ലാ ടീമുകള്‍ക്കും മുന്നോട്ടു പോവണം. ഇപ്പോള്‍ ലോകകപ്പില്‍ സംഭവിച്ചതിനെ ഞങ്ങള്‍ മറികടന്നുകഴിഞ്ഞു'-കോലി പറഞ്ഞു.

Content Highlights: Virat Kohli on India's ODI World Cup exit West Indies Cricket Series