ശ്രീലങ്കയ്‌ക്കെതിരേ സെഞ്ചുറി നേടിയാല്‍ കോലി സച്ചിന്റെ റെക്കോഡ് മറികടക്കും


Photo: Getty Images

ഗുവാഹാട്ടി: ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിന മത്സരത്തിനായി തയ്യാറെടുക്കുകയാണ് സൂപ്പര്‍ താരം വിരാട് കോലി. ഫോമിലേക്ക് മടങ്ങിയെത്തിയ കോലി സെഞ്ചുറി നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ഏതെങ്കിലുമൊരു മത്സരത്തില്‍ സെഞ്ചുറി നേടിയാല്‍ കോലി സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ മറികടക്കും.

ഇന്ത്യയില്‍ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡാണ് ആദ്യത്തേത്. നിലവില്‍ സച്ചിന്റെ പേരിലാണ് ഈ റെക്കോഡ്. സച്ചിന്‍ ഇന്ത്യയില്‍ 20 ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. കോലിയുടെ അക്കൗണ്ടില്‍ 19 സെഞ്ചുറികളുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ സെഞ്ചുറി നേടിയാല്‍ സച്ചിന്റെ റെക്കോഡിനൊപ്പം കോലിയ്‌ക്കെത്താം.

രണ്ടാമത്തെത്ത് ശ്രീലങ്കയ്‌ക്കെതിരേ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടിയതിന്റെ റെക്കോഡാണ്. നിലവില്‍ ശ്രീലങ്കയ്‌ക്കെതിരേ ഏറ്റവുമധികം ഏകദിന സെഞ്ചുറികള്‍ നേടിയ താരം എന്ന റെക്കോഡ് വിരാട് കോലി സച്ചിനൊപ്പം പങ്കിടുകയാണ്. ഇരുവര്‍ക്കും എട്ട് സെഞ്ചുറികള്‍ വീതമാണുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ സെഞ്ചുറി നേടിയാല്‍ കോലിയുടെ നേട്ടം ഒന്‍പതായി ഉയരുകയും സച്ചിന്റെ റെക്കോഡ് മറികടക്കുകയും ചെയ്യും.

ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തിലാണ് കോലി അവസാനമായി ഏകദിന ഫോര്‍മാറ്റില്‍ കളിച്ചത്. ഡിസംബര്‍ 10 ന് നടന്ന മത്സരത്തില്‍ കോലി സെഞ്ചുറി നേടി കരുത്തുതെളിയിച്ചിരുന്നു. താരം 91 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 113 റണ്‍സാണ് നേടിയത്.

Content Highlights: virat kohli, sachin tendulkar, odi, kohli record, sachin record, cricket news, cricket record


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented