Photo: AFP
ന്യൂഡല്‍ഹി: തന്റെ പുറത്താകലിലേക്ക് നയിക്കുന്ന ഷോട്ടുകള്‍ വിരാട് കോലി വെട്ടിക്കുറയ്ക്കേണ്ടതുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. അടുത്ത കാലത്ത് തുടര്‍ച്ചയായി ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകളില്‍ കോലി പുറത്താകുന്നുണ്ട്. ഇംഗ്ലണ്ടിനെതിരേ വ്യാഴാഴ്ച നടന്ന രണ്ടാം ഏകദിനത്തിലും അതിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
''വിരാട് കോലി നല്ല ടച്ചിലായിരുന്നു. എന്നാല്‍ ടീമുകള്‍ എപ്പോഴും അദ്ദേഹത്തിനെതിരേ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞുകൊണ്ടിരിക്കും. കോലി അക്കാര്യം മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും റണ്സെടുത്താന് സാധിക്കാത്ത ലെങ്തില്‍ വരുന്ന പന്തുകള്‍. ഷോര്‍ട്ട് ബോളുകള്‍ അദ്ദേഹത്തിന് തേര്ഡ്മാന് ഏരിയയിലേക്ക് കളിക്കാം. ഫുള്‍ ലെങ്തും പ്രശ്നമുണ്ടാകില്ല. എന്നാല്‍ ഒഴിവാക്കേണ്ട പന്തുകള്‍ ഏതൊക്കെയെന്ന് കോലി മനസിലാക്കേണ്ടതുണ്ട്.'' - ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജാഫര്‍ വ്യക്തമാക്കി.
''ഇനി വരുന്ന എല്ലാ ഇന്നിങ്സുകളും കോലിക്ക് മേല്‍ സമ്മര്‍ദമേറ്റും. ചിലപ്പോള്‍ അത് അദ്ദേഹത്തില്‍ തന്നെ സംശയങ്ങളുണ്ടാക്കുകയും ചെയ്യും. ആളുകള്‍ ഇക്കാര്യം തന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. അതെല്ലാം അദ്ദേഹത്തില്‍ സമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യും. ഇനിയുള്ള ഒരു ഇടവേള അദ്ദേഹത്തിന് സഹായകമാകുമോ എന്നെനിക്കറിയില്ല. എന്നിരുന്നാലും അടുത്ത ഒരു ഇന്നിങ്സ് അദ്ദേഹത്തിന് വളരെ നിര്‍ണായകമായിരിക്കും.'' - ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..