ലണ്ടന്‍: ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന വിസ്ഡന്‍ ക്രിക്കറ്റേഴ്‌സ് അല്‍മനാക്കില്‍ പേരുചേര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

2010 മുതല്‍ 2020 വരെയുള്ള ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്ററായി വിസ്ഡന്‍ ക്രിക്കറ്റേഴ്‌സ് അല്‍മനാക്ക് കോലിയെ തിരഞ്ഞെടുത്തു. 

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏകദിനത്തില്‍ 11,000-ല്‍ ഏറെ റണ്‍സ് നേടിയ കോലി 42 സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. 

ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഏകദിനം നടന്നതിന്റെ 50-ാം വാര്‍ഷികത്തില്‍ 2021-നും 1971-നും ഇടയില്‍ ഓരോ ദശാബ്ദങ്ങളിലെയുമായി മികച്ച ക്രിക്കറ്റ് താരങ്ങളായി അഞ്ചു പേരെ വിസ്ഡന്‍ ക്രിക്കറ്റേഴ്‌സ് അല്‍മനാക്കിന്റെ 2021 പതിപ്പിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. 

കോലിയെ കൂടാതെ 1980-കളിലെ മികച്ച ഏകദിന താരമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവും 1990-കളിലെ മികച്ച ഏകദിന താരമായി സച്ചിന്‍ തെണ്ടുല്‍ക്കറും ഇടംപിടിച്ചു.

1998-ല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ ഒമ്പത് സെഞ്ചുറികള്‍ നേടിയ സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.

Content Highlights: Virat Kohli named Wisden Almanack s ODI cricketer of the decade