തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളുടെ കരുത്തില്‍ റാങ്കിങ്ങില്‍ കുതിച്ച് വിരാട് കോലി


Photo: PTI

ദുബായ്: ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലി. തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയതോടെ കോലി ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്തി.

ഇതിന് മുന്‍പ് എട്ടാം സ്ഥാനത്തായിരുന്നു കോലി. 726 ആണ് കോലിയുടെ റേറ്റിങ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയ കോലി അതിന് മുന്‍പ് നടന്ന ബംഗ്ലാദേശിനെതിരായ ഏകദിനത്തിലും മൂന്നക്കം കണ്ടിരുന്നു. കോലി ഏകദിനത്തില്‍ 45 സെഞ്ചുറികള്‍ നേടിക്കഴിഞ്ഞു. കരിയറില്‍ താരത്തിന്റെ സെഞ്ചുറികളുടെ എണ്ണം 73 ആയി ഉയര്‍ന്നു.

ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ കോലിയെക്കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയുമുണ്ട്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ രോഹിത് എട്ടാം സ്ഥാനത്തെത്തി. ബാറ്റര്‍മാരുടെ പട്ടികയില്‍ പാകിസ്താന്റെ ബാബര്‍ അസമാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡ്യൂസ്സന്‍ രണ്ടാമതും പാകിസ്താന്റെ ഇമാം ഉള്‍ ഹഖ് മൂന്നാമതുമുണ്ട്.

ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒറ്റ ഇന്ത്യന്‍ താരവുമില്ല. എന്നാല്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് വമ്പന്‍ കുതിപ്പ് നടത്തി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സിറാജ് 18-ാം റാങ്കിലെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാമത്.

Content Highlights: virat kohli, icc, icc ranking, kohli ranking, odi ranking, icc ranking odi, sports news, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023

Most Commented