ഏഷ്യാ കപ്പിലെ തകര്‍പ്പന്‍ ഫോം തുണയായി, ട്വന്റി 20 റാങ്കിങ്ങില്‍ മുന്നേറി കോലി


ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറിന് ഒരു സ്ഥാനം നഷ്ടമായി

Photo: AP

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട ഏറ്റവും പുതിയ ട്വന്റി 20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലി. ബാറ്റര്‍മാരുടെ പട്ടികയില്‍ കോലി 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം റാങ്കിലെത്തി.

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് കോലിയ്ക്ക് തുണയായത്. ഏഷ്യാ കപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 276 റണ്‍സാണ് കോലി അടിച്ചെടുത്തത്. താരത്തിന്റെ ബാറ്റിങ് ആവറേജ് 92 ആണ്. 147.59 ആണ് പ്രഹരശേഷി. ഏഷ്യാ കപ്പില്‍ തന്റെ ട്വന്റി 20 കരിയറിലെ ആദ്യ സെഞ്ചുറി നേടാനും കോലിയ്ക്ക് സാധിച്ചിരുന്നു. 1,020 ദിവസങ്ങള്‍ക്ക് ശേഷമാണ് കോലിയുടെ ബാറ്റില്‍ നിന്ന് മൂന്നക്കം വിരിഞ്ഞത്.

ബാറ്റര്‍മാരുടെ പട്ടികയില്‍ പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് രണ്ടാം സ്ഥാനത്തുണ്ടായ പാകിസ്താന്‍ നായകന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്തേക്ക് വീണു. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമാണ് രണ്ടാമത്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്താണ്. സൂര്യകുമാറല്ലാതെ മറ്റൊരു ഇന്ത്യന്‍ താരവും ആദ്യ പത്തിലില്ല. രോഹിത് ശര്‍മ 14-ാം സ്ഥാനത്താണ്.

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറിന് ഒരു സ്ഥാനം നഷ്ടമായി. ആറാം സ്ഥാനത്തുണ്ടായിരുന്ന ഭുവനേശ്വര്‍ ഏഴാം സ്ഥാനത്തേക്ക് വീണു. ഏഷ്യാ കപ്പിലെ ആദ്യ മത്സരങ്ങളില്‍ നന്നായി റണ്‍സ് വഴങ്ങിയതാണ് ഭുവനേശ്വറിന് തിരിച്ചടിയായത്. എന്നാല്‍ അഫ്ഗാനിസ്താനെതിരേ അഞ്ചുവിക്കറ്റ് വീഴ്ത്തി താരം ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.

ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച സ്പിന്നര്‍ വാനിന്ദു ഹസരംഗ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡാണ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ തബ്‌റൈസ് ഷംസി രണ്ടാമതും ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് മൂന്നാമതുമാണ്. ഭുവനേശ്വറല്ലാത്തെ മറ്റൊരു ഇന്ത്യന്‍ താരവും ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലില്ല.

ബൗളര്‍മാരുടെ പട്ടികയില്‍ മാത്രമല്ല ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റിലും ഹസരംഗ നേട്ടമുണ്ടാക്കി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഹസരംഗ നാലാം സ്ഥാനത്തെത്തി. എന്നാല്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് അഞ്ചാം സ്ഥാനം നഷ്ടമായി. ഏഷ്യാ കപ്പില്‍ വേണ്ടവിധത്തില്‍ തിളങ്ങാതെ പോയ പാണ്ഡ്യ ഏഴാം സ്ഥാനത്തേക്ക് വീണു. ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസ്സനാണ് പട്ടികയില്‍ ഒന്നാമത്. അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി രണ്ടാമതും ഇംഗ്ലണ്ടിന്റെ മോയിന്‍ അലി മൂന്നാമതുമാണ്.

Content Highlights: virat kohli, icc ranking, t20 ranking, kohli rank, icc, virat kohli century, sports news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented