വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ടെംബ ബാവുമയെ പുറത്താക്കിയത് വിരാട് കോലിയുടേയും ഇഷാന്ത് ശര്‍മ്മയുടേയും കൃത്യതയാര്‍ന്ന നീക്കത്തിലൂടെ. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലെ കഴിവ് തെളിയിക്കുന്നതായിരുന്നു ഈ നീക്കം.
കോലിയുടെ പ്ലാന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മ കൃത്യതയോടെ നടപ്പാക്കുകയായിരുന്നു. ബാവുമ പുറത്തായ ഓവറില്‍ ഇഷാന്ത് ആദ്യ നാല് പന്തുകളും ഓഫ് സ്റ്റമ്പിന് പുറത്താണ് എറിഞ്ഞത്. എന്നാല്‍ അഞ്ചാം പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തി ഉള്ളിലേക്ക് വന്നു. ഇതറിയാതെ ബാവുമ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയും ചെയ്തു.
ഒട്ടും സംശയമില്ലാതെ അമ്പയര്‍ ഔട്ട് വിളിച്ചതോടെ റിവ്യൂ നല്‍കാതെ ബാവുമ ക്രീസ് വിട്ടു. ആ ഒരു പന്ത് എറിയുന്നതിന് മുമ്പ് ഇഷാന്തുമായി കോലി സംസാരിച്ചിരുന്നു. കോലിയുടെ ഉപദേശം ഫലിക്കുകയും ചെയ്തു. ബാവുമ പുറത്തായപ്പോള്‍ ഈ പ്ലാന്‍ വിജയിച്ചതിന്റെ സന്തോഷം കോലി പ്രകടിപ്പിക്കുകയും ചെയ്തു.
WATCH: How Ishant & Virat plotted Bavuma's dismissal
— BCCI (@BCCI) October 4, 2019
Full video here 📹https://t.co/25XTiEKdr5 #INDvSA pic.twitter.com/Gd41d9CNT5
Content Highlights: Virat Kohli masterplan helps Ishant Sharma in dismissing Temba Bavuma