മുംബൈ: രാജ്യത്തെ മികച്ച ക്രിക്കറ്റ് താരത്തിനുളള ബി.സി.സി.ഐയുടെ പോളി ഉമ്രിഗര്‍ പുരസ്‌കാരത്തിന് ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി അര്‍ഹനായി.രണ്ടാം തവണയാണ് കോലി മികച്ച താരമാകുന്നത്.

2011-12 സീസണിലാണ് ഇതിനുമുമ്പ് പുരസ്‌കാരം ലഭിച്ചത്. ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് ഇതിനുമുമ്പ് രണ്ടുതവണ പുരസ്‌കാരം നേടിയത്. വീരേന്ദ്ര സെവാഗ്, ഗൗതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഇതിനുമുമ്പ് പുരസ്‌കാരം നേടിയത്.