ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഒന്നാം സ്ഥാനത്ത് കോലിക്കിപ്പോള്‍ 928 പോയന്റുണ്ട്. 911 പോയന്റുമായി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഓസീസിന്റെ തന്നെ മാര്‍നസ് ലബുഷെയ്ന്‍ 827 പോയന്റുമായി മൂന്നാമതുണ്ട്.

റാങ്കിങ്ങില്‍ ചേതേശ്വര്‍ പൂജാര ആറാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ എട്ടാമതുണ്ടായിരുന്ന അജിങ്ക്യ രഹാനെ ഒമ്പതാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടാണ് രഹാനെയെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് കയറിയത്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് ആണ് ഒന്നാമത്. ന്യൂസീലന്‍ഡിന്റെ നെയ്ല്‍ വാഗ്‌നര്‍ രണ്ടാംസ്ഥാനത്തും വെസ്റ്റിന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ മൂന്നാമതുമുണ്ട്. ജസ്പ്രീത് ബുംറ ആറാം സ്ഥാനത്തുണ്ട്. അശ്വിന്‍ എട്ടാം സ്ഥാനത്തും മുഹമ്മദ് ഷമി ഒമ്പതാം സ്ഥാനത്തും ഇടംപിടിച്ചു.

Content Highlights: Virat Kohli maintains lead at the top in ICC Test Rankings