മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണെന്ന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിലെ സഹതരാം യുസ്‌വേന്ദ്ര ചഹല്‍. വിരാട് ഭയ്യ എനിക്ക് ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. ഫിറ്റ്‌നസിന് എത്ര പ്രധാന്യമുണ്ടെന്ന് എനിക്കിപ്പോള്‍ അറിയാം. വ്യായാമം ചെയ്ത് കഴിയുമ്പോള്‍ ഒരു സുഖം തോന്നുന്നുവെന്നും ഒരു അഭിമുഖത്തിനിടെ ചഹല്‍ വ്യക്തമാക്കി.

ഷെയ്ൻ വോണായിരുന്നു ക്രിക്കറ്റിലേക്ക് പിച്ചവെക്കുമ്പോള്‍ എന്റെ ഹീറോ..14-ാം വയസ് മുതല്‍ അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷനാണ് അനുകരിച്ചിരുന്നത്. പിന്നീട് ഹരിയനക്കായി അണ്ടര്‍ 19 കളിക്കുമ്പോഴാണ് ആക്ഷന്‍ മാറ്റിയത്. ഓട്ടം കുറച്ച് കൂടുതലാക്കി. സ്പിന്‍ ചെറുതായി കുറഞ്ഞെങ്കിലും അതെന്റെ ഏറ്റവും മികച്ച തീരുമാനമായിരുന്നു. സമ്മര്‍ദഘട്ടങ്ങളെ കുറിച്ച് ഞാന്‍ ചിന്തിച്ച് കൂട്ടാറില്ല. കാരണം ഇപ്പോള്‍ ഞാന്‍ മാനസികമായി ശക്തനാണെന്നും ചഹല്‍ പറഞ്ഞു.

ഇന്ത്യക്കായി 23 ഏകദിനങ്ങളില്‍ നിന്നായി 43 വിക്കറ്റും 21 ടി-20 മത്സരങ്ങളില്‍ നിന്ന് 35 വിക്കറ്റുകളും ചഹല്‍ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Virat Kohli Made Me Realise the Importance of Fitness, Says Yuzvendra Chahal