ഐ.സി.സി ട്വന്റി 20 റാങ്കിങ്: കോലി ആദ്യ പത്തില്‍ നിന്ന് പുറത്ത്, സൂര്യകുമാര്‍ ഒന്നാമതുതന്നെ


Photo: ANI

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ ട്വന്റി 20 റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി സൂപ്പര്‍താരം വിരാട് കോലി. പുതിയ റാങ്കിങ് പ്രകാരം കോലി 11-ാം സ്ഥാനത്താണ്.

ഒരു സ്ഥാനം കോലിയ്ക്ക് നഷ്ടമായി. എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരമായ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ രണ്ടാമതും ന്യൂസീലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വെ മൂന്നാം സ്ഥാനത്തുമാണ്. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളില്ല. ഇന്ത്യയുടെ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 16-ാം സ്ഥാനത്തെത്തി. രോഹിത് ശര്‍മ 18-ാമതാണ്.



ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 13-ാം റാങ്കിലെത്തി. ഭുവനേശ്വര്‍ കുമാര്‍ 12-ാം റാങ്കിലുണ്ട്. ആദ്യ പത്തില്‍ ഒറ്റ ഇന്ത്യന്‍ താരം പോലുമില്ല. ശ്രീലങ്കയുടെ വാനിന്ദു ഹസരംഗയാണ് റാങ്കിങ്ങില്‍ ഒന്നാമത്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍ രണ്ടാമതും ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് മൂന്നാം സ്ഥാനത്തുമുണ്ട്.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ മാറ്റമില്ല. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അഫ്ഗാന്റെ മുഹമ്മദ് നബി രണ്ടാമതും ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളില്ല.

Content Highlights: icc t20 ranking, icc t20 batting ranking, virat kohli, surya kumar yadav, kohli rank, suryakumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented