മൂന്നാം ടി20-യില്‍ കോലിക്ക് വിശ്രമം; ശ്രേയസ് പകരക്കാരനായേക്കും


Photo: ANI

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20-യില്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ നാലിനാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.

പരിക്കേറ്റ ദീപക് ഹൂഡയ്ക്ക് പകരം ടീമിലെടുത്ത ശ്രേയസ് അയ്യര്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ കോലിക്ക് പകരം കളിക്കാനിറങ്ങിയേക്കും.



ഞായറാഴ്ച ഗുവാഹാട്ടിയിലെ മത്സര ശേഷം തിങ്കളാഴ്ച മുംബൈയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ സംഘം അവിടെ നിന്നും ഇന്‍ഡോറിലേക്ക് പോയിരുന്നു. എന്നാല്‍ കോലി മുംബൈയില്‍ നിന്ന് ഇന്ത്യന്‍ സംഘത്തോടൊപ്പം ഇന്‍ഡോറിലേക്ക് പോയിട്ടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ആറാം തീയതി മുംബൈയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. ലോകകപ്പ് ടീമിനൊപ്പം കോലി ചേരും.

Content Highlights: Virat Kohli likely to be rested for 3rd t20 in Indore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented