Sanju Samson and Virat Kohli Photo: Videograb
പുണെ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 സഞ്ജു സാംസണ് നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച അവസരമായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ചു. എന്നാല്‍ ലക്ഷന്‍ സന്ദകനയുടെ അടുത്ത പന്തില്‍ എല്‍ബിയില്‍ കുരുങ്ങി പുറത്തായി.
പ്രതീക്ഷിച്ചതുപോലെ കളിക്കാനായില്ലെങ്കിലും സഞ്ജു ആ സിക്‌സ് ഒരിക്കലും മറക്കില്ല. മലയാളി താരത്തിന്റെ ലോങ് ഓഫിലേക്കുള്ള ആ ഷോട്ട് കണ്ട് ക്യാപ്റ്റന്‍ വിരാട് കോലി വരെ ആവേശഭരിതനായി. ഡ്രസ്സിങ് റൂമില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് കോലി ആ സിക്‌സ് ആഘോഷിച്ചത്. ഗാലറിയിലും ഈ കൈയടി തന്നെയാണ് കണ്ടത്.
2015-ല്‍ സിംബാബ്‌വെയ്‌ക്കെതിരേ ആയിരുന്നു ഇന്ത്യന്‍ ജഴ്‌സിയില്‍ സഞ്ജുവിന്റെ അരങ്ങേറ്റം. അന്ന് ഇരുപതുകാരനായിരുന്നു സഞ്ജു. 24 പന്തില്‍ 19 റണ്‍സായിരുന്നു അന്ന് നേടിയത്. ഇന്ന് രണ്ടു പന്തില്‍ ആറു റണ്‍സും.
Content Highlights: Virat Kohli left stunned after Sanju Samson's first ball six
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..