100-ാം ടെസ്റ്റ് മത്സരത്തിലൂടെ റെക്കോഡ് സ്വന്തമാക്കി കോലി


2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടിയശേഷം കോലിയ്ക്ക് മൂന്നക്കം കാണാന്‍ കഴിഞ്ഞിട്ടില്ല.

Photo: twitter.com/BCCI

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം വിരാട് കോലിയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറെയുള്ളതാണ്. ടെസ്റ്റ് കരിയറിലെ കോലിയുടെ 100-ാം മത്സരമാണിത്. നാലാമനായി ക്രീസിലെത്തിയ കോലിയെ വലിയ ആരവത്തോടെയാണ് കാണികള്‍ വരവേറ്റത്.

100-ാം മത്സരത്തില്‍ കോലി സെഞ്ചുറി നേടുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും 45 റണ്‍സ് മാത്രമെടുത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ ക്രീസ് വിട്ടു. എന്നാല്‍ 100-ാം മത്സരത്തില്‍ പുതിയൊരു റെക്കോഡ് സ്വന്തമാക്കിയ ശേഷമാണ് കോലി മടങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ 8000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ മാത്രം താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍, വിരേന്ദര്‍ സെവാഗ്, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ മാത്രമാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

169-ാമത് ഇന്നിങ്‌സിലൂടെയാണ് കോലി 8000 റണ്‍സ് എന്ന നാഴികക്കല്ല് മറികടന്നത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ അതിവേഗത്തില്‍ 8000 റണ്‍സ് നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് കോലി. 154 ഇന്നിങ്‌സുകളില്‍ നിന്ന് 8000 റണ്‍സ് തികച്ച സച്ചിനാണ് പട്ടികയില്‍ ഒന്നാമത്.

ദ്രാവിഡ് (158 ഇന്നിങ്‌സ്), സെവാഗ് (160 ഇന്നിങ്‌സ്), ഗവാസ്‌കര്‍ (166 ഇന്നിങ്‌സ്) എന്നിവരാണ് കോലിയ്ക്ക് മുന്നിലുള്ളത്. കോലി കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോമിന്റെ നിഴലിലാണ്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടിയശേഷം കോലിയ്ക്ക് മൂന്നക്കം കാണാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത ഇന്നിങ്‌സില്‍ കോലി സെഞ്ചുറി നേടുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlights: Virat Kohli Joins India Legends In Elite List With Short But Solid Innings On 100th Test


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented