കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലെ അര്‍ധ സെഞ്ചുറി പ്രകടനത്തോടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.
മത്സരത്തില്‍ 76 റണ്‍സെടുത്ത് പുറത്തായ കോലി ഏഷ്യയ്ക്കു പുറത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 9,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഏഷ്യന്‍ ബാറ്റ്സ്മാനെന്ന നേട്ടം സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര എന്നിവര്‍ മാത്രമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളവര്‍.
ഏഷ്യയ്ക്കു പുറത്ത് 12,616 റണ്‍സോടെ സച്ചിനാണ് ഈ പട്ടികയില്‍ മുന്നില്‍. 10,711 റണ്‍സോടെ ദ്രാവിഡ് രണ്ടാമതുണ്ട്. 9,593 റണ്‍സാണ് സംഗക്കാരയുടെ പേരിലുള്ളത്. നാലാം സ്ഥാനത്ത് കോലിക്ക് 9,056 റണ്‍സായി.
മത്സരത്തില്‍ 163 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറികളോടെയാണ് കോലി കോലി 76 റണ്‍സെടുത്തത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയിലാണ്. കോലിക്കു പുറമെ മായങ്ക് അഗര്‍വാളും അര്‍ധ സെഞ്ചുറി (55) നേടി.
Content Highlights: Virat Kohli joins elite list with 9,000 international runs outside Asia
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..