Photo: AFP
ബെംഗളൂരു: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിനുശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പര്‍താരം വിരാട് കോലി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലഖ്‌നൗ പരിശീലകന്‍ ഗൗതം ഗംഭീറുമായി കൊമ്പുകോര്‍ത്തതിനുപിന്നാലെയാണ് കോലി വാര്‍ത്തകളില്‍ ഇടം നേടിയത്.
ഇപ്പോഴിതാ പുതിയൊരു ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് കോലി. 'റിയല്‍ ബോസ് ' എന്ന തലക്കെട്ടില്‍ ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാാര്‍ഡ്‌സിന്റെ ഒരു പഴയ അഭിമുഖമാണ് കോലി പങ്കുവെച്ചത്. അഭിമുഖത്തില്‍ ട്വന്റി 20 ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം റിച്ചാര്‍ഡ്‌സ് പ്രകടിപ്പിച്ചിരുന്നു.
ക്രിക്കറ്റ് ഡിസ്ട്രിക്റ്റിന് നല്‍കിയ അഭിമുഖത്തില്‍ റിച്ചാര്‍ഡ്‌സ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ കളിക്കാനുള്ള ആഗ്രഹം പങ്കുവെച്ചു. ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരിലൊരാളായ റിച്ചാര്‍ഡ്‌സിന് ടെസ്റ്റില്‍ 86.07 പ്രഹരശേഷിയുണ്ട്.
Content Highlights: Virat Kohli Highlights "Real Boss" Of Cricket
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..