ടീം ഇന്ത്യയ്ക്കായി റണ്‍നേട്ടം; ദ്രാവിഡിന്റെ റെക്കോഡ് മറികടന്ന് കോലി


Photo: PTI

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ മികച്ച ഇന്നിങ്‌സിനു പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡ് മറികടന്ന് വിരാട് കോലി. മത്സരത്തില്‍ 48 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത കോലി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഈ ഇന്നിങ്‌സോടെ രാജ്യാന്തര ക്രിക്കറ്റില്‍ 'ഇന്ത്യന്‍ ടീമിനായി' ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമെന്ന ദ്രാവിഡിന്റെ റെക്കോഡാണ് കോലി മറികടന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 404 മത്സരങ്ങളില്‍ നിന്ന് 24,064 റണ്‍സായിരുന്നു ദ്രാവിഡിന്റെ നേട്ടം. ഇതാണ് കോലി മറികടന്നത്. ഇന്ത്യയ്ക്കായി ടെസ്റ്റിലും (8,074) ഏകദിനത്തിലും (12,344) ട്വന്റി 20-യിലുമായി (3,660) 24,078 റണ്‍സ് ഇപ്പോള്‍ കോലിയുടെ അക്കൗണ്ടിലുണ്ട്.



അതേസമയം രാജ്യാന്തര ക്രിക്കറ്റില്‍ ആകെ ദ്രാവിഡ് 24,208 റണ്‍സ് നേടിയിട്ടുണ്ട്. ഏഷ്യന്‍ ഇലവനും ഐസിസി ഇലവനുമായി കളിച്ച മത്സരങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇത്. വിരാട് കോലിയാകട്ടെ ഇത്തരം ടീമുകള്‍ക്കായി കളിച്ചിട്ടില്ല. ഇന്ത്യയ്ക്കായി 34,375 റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഇപ്പോഴും റണ്‍വേട്ടയില്‍ മുന്നില്‍.

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍ 34,357 റണ്‍സ് - 664 മത്സരങ്ങള്‍

വിരാട് കോലി - 24,078 - 471 മത്സരങ്ങള്‍

രാഹുല്‍ ദ്രാവിഡ് - 24,064 - 404 മത്സരങ്ങള്‍

സൗരവ് ഗാംഗുലി - 18,433 - 421 മത്സരങ്ങള്‍

എം.എസ് ധോനി - 17,092 - 535 മത്സരങ്ങള്‍

Content Highlights: Virat Kohli goes past Rahul Dravid s runs tally for india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented