കൊല്‍ക്കത്ത: ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് നാളെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകുകയാണ്. ആദ്യമായി പിങ്ക് പന്ത് ഉപയോഗിച്ച് കളിക്കാനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങളെല്ലാം തന്നെ കഠിന പരിശീലനത്തിലായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പിങ്ക് പന്തിനെ ശരിക്ക് മെരുക്കാനുള്ള ഒരുക്കത്തിലാണ്. ലൈറ്റിന് കീഴില്‍ പിങ്ക് പന്തുകള്‍ കളിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കോലി പകല്‍ വെളിച്ചം പോയ ശേഷം ലൈറ്റിന് കീഴില്‍ ബുധനാഴ്ച പരിശീലനത്തിനിറങ്ങി. മുഹമ്മദ് ഷമിയാണ് ക്യാപ്റ്റന് പന്തെറിഞ്ഞുകൊടുക്കാനെത്തിയത്.

പിങ്ക് പന്തില്‍ 2016 മുതല്‍ മൂന്നു സീസണില്‍ ദുലീപ് ട്രോഫി ഡേ-നൈറ്റ് മത്സരങ്ങള്‍ നടന്നിട്ടുണ്ട്. ചേതേശ്വര്‍ പുജാരയും ഹനുമ വിഹാരിയും മായങ്ക് അഗര്‍വാളുമൊക്കെ വിവിധ സീസണില്‍ പിങ്ക് പന്തില്‍ കളിച്ചവരാണ്. എന്നാല്‍ ടീമിലെ മിക്ക താരങ്ങളും ആദ്യമായാണ് പിങ്ക് പന്തില്‍ കളിക്കാന്‍ പോകുന്നത്.

Content Highlights: Virat Kohli faces Mohammed Shami during twilight