ക്രൈസ്റ്റ്ചര്‍ച്ച്: കരിയറിലെ ഏറ്റവും മോശം ഫോമിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസീലന്‍ഡ് പര്യടനത്തില്‍ ട്വന്റി-20, ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ഇന്ത്യന്‍ നായകന് തിളങ്ങാനായില്ല.

ന്യൂസീലന്‍ഡില്‍ മൂന്ന് ഫോര്‍മാറ്റുകളിലായി പതിനൊന്ന് ഇന്നിങ്‌സ് കളിച്ച കോലി ആകെ 218 റണ്‍സ് മാത്രമാണെടുത്തത്. മൂന്ന് ഫോര്‍മാറ്റുകളുമുള്ള ഒരു പര്യടനത്തില്‍ കോലിയുടെ ഏറ്റവും മോശം പ്രകടനമാണിത്. 2014-ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ആകെ 254 റണ്‍സ് നേടിയതായിരുന്നു ഇതുവരെ മോശം പ്രകടനം. കിവീസ് പര്യടനത്തില്‍ ആകെ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് കോലി നേടിയത്.

Content Highlights: Virat Kohli ends with his lowest run-tally on a tour