Photo: AFP
അഹമ്മദാബാദ്: ഒടുവിലതാ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. മൂന്ന് വര്‍ഷങ്ങള്‍, മൂന്ന് മാസങ്ങള്‍, 17 ദിനങ്ങള്‍, കൃത്യമായി പറഞ്ഞാല്‍ 1205 ദിവസങ്ങള്‍. ഇതിനിടെ കടന്നുപോയത് 41 ഇന്നിങ്‌സുകള്‍. കാത്തിരിപ്പ് അവസാനിപ്പിച്ച വിരാട് കോലി കരിയറിലെ മറ്റൊരു ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയിരിക്കുന്നു.
ഓസ്‌ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു കോലിയുടെ സെഞ്ചുറി. 241 പന്തുകളാണ് 28-ാം ടെസ്റ്റ് സെഞ്ചുറിക്കായി കോലിക്ക് വേണ്ടിവന്നത്. 2019 നവംബറിന് ശേഷമുള്ള ആദ്യ ടെസ്റ്റ് സെഞ്ചുറി. അന്ന് ബംഗ്ലാദേശിനെതിരായ ഡേ-നൈറ്റ് ടെസ്റ്റിലായിരുന്നു കോലിയുടെ സെഞ്ചുറി.
രാജ്യാന്തര കരിയറില്‍ കോലിയുടെ 75-ാം സെഞ്ചുറിയാണിത്. ഇന്ത്യന്‍ മണ്ണിലെ 14-ാം ടെസ്റ്റ് സെഞ്ചുറിയും.
Content Highlights: Virat Kohli ends 1204-day wait for Test hundred
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..