Photo: Getty Images
മസ്‌ക്കറ്റ്: വിരാട് കോലിക്ക് രണ്ടു വര്‍ഷം കൂടി ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരാമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.
എന്നാല്‍ ടെസ്റ്റില്‍ കോലി 50-60 വിജയങ്ങള്‍ നേടിയേക്കുമെന്ന കാര്യം പലര്‍ക്കും അത്ര ദഹിച്ചേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മീഷ്ണറായി നിലവില്‍ ഒമാനിലുള്ള ശാസ്ത്രി ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാനുള്ള കോലിയുടെ തീരുമാനം ക്രിക്കറ്റ് സമൂഹം ബഹുമാനിക്കണമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
''വിരാടിന് ഇന്ത്യയെ ടെസ്റ്റില്‍ തുടര്‍ന്നും നയിക്കാന്‍ സാധിക്കുമായിരുന്നോ. തീര്‍ച്ചയായും അദ്ദേഹത്തിന് കുറഞ്ഞത് രണ്ടു വര്‍ഷത്തേക്കുകൂടിയെങ്കിലും ഇന്ത്യയെ നയിക്കാമിയിരുന്നു. കാരണം ഇന്ത്യയ്ക്ക് ഹോം മത്സരങ്ങള്‍ കൂടുതലുള്ള സമയമായിരുന്നു. റാങ്കിങ്ങില്‍ താഴെയുള്ള ടീമുകളായിരുന്നു വരാനുണ്ടായിരുന്നതും. അങ്ങനെയെങ്കില്‍ തന്റെ നേതൃത്വത്തില്‍ 50-60 ടെസ്റ്റ് ജയങ്ങളെങ്കിലും കോലിക്ക് സ്വന്തമാക്കാമായിരുന്നു, പലര്‍ക്കും പക്ഷേ ആ വസ്തുത അത്ര ദഹിക്കില്ല.'' - ശാസ്ത്രി വ്യക്തമാക്കി.
ഇന്ത്യയെ നയിച്ച 60 ടെസ്റ്റുകളില്‍ 40-ലും ജയം കണ്ടെത്തിയ കോലി ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ശേഷമാണ് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. കോലി ഇന്ത്യയെ നയിച്ച ഏഴു വര്‍ഷത്തില്‍ അഞ്ചിലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയായിരുന്നു.
Content Highlights: virat kohli could continued as test captain for 2 more years says ravi shastri
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..