രോഹിത്തിനൊപ്പം രാഹുലോ ധവാനോ? ഉത്തരവുമായി കോലി


1 min read
Read later
Print
Share

രോഹിത് ശര്‍മയ്‌ക്കൊപ്പം കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരില്‍ ആര് ഓപ്പണ്‍ ചെയ്യും എന്നായിരുന്നു പൊതുവെയുള്ള സംശയം

ശിഖർ ധവാനും കെ.എൽ രാഹുലും | Photo by Robert Cianflone|Getty Images

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 വെള്ളിയാഴ്ച നടക്കാനിരിക്കെ ഇന്ത്യയുടെ ഓപ്പണിങ് ജോടികളുടെ കാര്യത്തിലെ അവ്യക്തത നീക്കി ക്യാപ്റ്റന്‍ വിരാട് കോലി. രോഹിത് ശര്‍മയ്‌ക്കൊപ്പം കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരില്‍ ആര് ഓപ്പണ്‍ ചെയ്യും എന്നായിരുന്നു പൊതുവെയുള്ള സംശയം.

ഇക്കാര്യത്തിലാണ് കോലി സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. രോഹിത്തിനൊപ്പം കെ.എല്‍ രാഹുലാകും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയെന്ന് കോലി വ്യക്തമാക്കി. രോഹിത്, രാഹുല്‍ എന്നിവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചാല്‍ ആ സ്ഥാനത്ത് ധവാന്‍ എത്തുമെന്നും കോലി പറഞ്ഞു. നിലവില്‍ ശിഖര്‍ ഇന്ത്യയുടെ മൂന്നാം ഓപ്പണറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഫേവറിറ്റുകള്‍ ഇന്ത്യയല്ലെന്നും കോലി പറഞ്ഞു. ഇംഗ്ലണ്ടാണ് കിരീട ഫേവറിറ്റുകള്‍ എന്ന് വ്യക്തമാക്കിയ കോലി അവരാണ് ഏറ്റവും അപകടകാരികളെന്നും ചൂണ്ടിക്കാട്ടി.

Content Highlights: Virat Kohli confirms India s openers for first T20 against England

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo:AFP

2 min

മാക്‌സ്‌വെല്‍ തിളങ്ങി; മൂന്നാം ഏകദിനത്തില്‍ ഓസീസിന് ജയം

Sep 27, 2023


photo:AFP

2 min

തകര്‍പ്പന്‍ ജയവുമായി ഇന്ത്യ; ഓസ്‌ട്രേലിയയ്‌ക്കെതിരേ പരമ്പര സ്വന്തമാക്കി

Sep 24, 2023


photo:AFP

1 min

അമ്പോ! 3000 സിക്‌സറുകള്‍, അപൂര്‍വനേട്ടം കരസ്ഥമാക്കി ഇന്ത്യ

Sep 24, 2023


Most Commented