കിങ്സ്റ്റണ്‍: 125 ഇന്നിങ്‌സുകള്‍ നീണ്ട ഇഷാന്ത് ശര്‍മ്മയുടെ കാത്തിരിപ്പ് ഒടുവില്‍ കിങ്‌സ്റ്റണില്‍ അവസാനിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി അര്‍ധ സെഞ്ചുറി. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇഷാന്ത് കരിയറിലെ ആ ചരിത്രനിമിഷത്തിലേക്ക് നീങ്ങുമ്പോള്‍ ഡ്രസ്സിങ് റൂമില്‍ പ്രോത്സാഹനവുമായി വിരാട് കോലിയുണ്ടായിരുന്നു.

ഇഷാന്ത് ഓരോ റണ്‍ നേടുമ്പോഴും കോലി കൈയടിച്ചു. ഒടുവില്‍ ഫിഫ്റ്റി അടിച്ചതോടെ മതിമറന്ന് ആഘോഷിച്ചു. ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാഴ്ച്ചയായിരുന്നു അത്. ആ സന്തോഷത്തില്‍ ഇഷാന്ത് ഡ്രസ്സിങ് റൂമിലേക്ക് ബാറ്റുയര്‍ത്തി കാണിക്കുകയും ചെയ്തു.

ഇതോടെ നാണക്കേടിന്റെ ഒരു റെക്കോഡില്‍ നിന്നും ഇന്ത്യന്‍ പേസ് ബൗളര്‍ രക്ഷപ്പെട്ടു. ആദ്യ ഫിഫ്റ്റിക്കായി ഏറ്റവും കൂടുതല്‍ ഇന്നിങ്‌സുകള്‍ കളിച്ചതിന്റെ റെക്കോഡ് ജെയിംസ് ആന്‍ഡേഴ്‌സന്റെ പേരില്‍ തന്നെ തുടരും. 80 പന്തില്‍ നിന്ന് ഏഴു ഫോറിന്റെ സഹായത്തോടെ 57 റണ്‍സാണ് ഇഷാന്ത് ശര്‍മ്മ നേടിയത്. എട്ടാം വിക്കറ്റില്‍ ഹനുമ വിഹാരിയ്‌ക്കൊപ്പം 112 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. 

 

Content Highlights: Virat Kohli celebrates passionately as Ishant Sharma scores maiden Test fifty