ഓസ്‌ട്രേലിയയ്‌ക്കെതിരേ കോലി പന്തെറിയുമോ? നെറ്റ്‌സില്‍ പരിശീലനത്തിലേര്‍പ്പെട്ട് താരം


ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ കോലി പന്തെറിഞ്ഞിരുന്നു

Photo: twitter.com/pcacricket

മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുകയാണ്. മൊഹാലിയില്‍ രാത്രി 7.30 നാണ് മത്സരം. മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഫൈനലിലെത്താതെ പുറത്തായ ഇന്ത്യയ്ക്ക് വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്‍പ് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. ഓസ്‌ട്രേലിയയ്‌ക്കെതിരേ മികച്ച ടീമിനെയാണ് ഇന്ത്യയൊരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിലെ പ്രധാന ആകര്‍ഷണം സൂപ്പര്‍ താരം വിരാട് കോലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവാണ്. ഏഷ്യാ കപ്പിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ സെഞ്ചുറി നേടിക്കൊണ്ട് കോലി ഫോം വീണ്ടെടുത്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരേ കോലി തന്നെയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. എന്നാല്‍ ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്‍പായി കോലി ബൗളിങ് പരിശീലനം നടത്തി. താരം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായിരുന്നു.

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ കോലി പന്തെറിഞ്ഞിരുന്നു. ഹോങ് കോങ്ങിനെതിരെ ബൗള്‍ ചെയ്ത കോലി ഒരോവറില്‍ ആറ് റണ്‍സാണ് വഴങ്ങിയത്. 2016 ലോകകപ്പ് സെമി ഫൈനലിന് ശേഷം ഇതാദ്യമായാണ് കോലി അന്താരാഷ്ട്ര മത്സരത്തില്‍ പന്തെറിഞ്ഞത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ താരം പന്തെറിയുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുവരെ 104 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച കോലി നാല് വിക്കറ്റാണ് നേടിയിട്ടുളളത്.

Content Highlights: virat kohli, virat kohli bowling, india vs australia, ind vs aus t20, kohli bowling, kohli, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented