ട്വിറ്ററില്‍ 5 കോടി ഫോളോവേഴ്‌സ്; സോഷ്യല്‍ മീഡിയയില്‍ താരമായി കോലി


Photo: twitter.com

ന്യൂഡല്‍ഹി: ഈയിടെ സമാപിച്ച ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തിലൂടെ തന്റെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ച വിരാട് കോലിക്ക് മറ്റൊരു അപൂര്‍വ നേട്ടം കൂടി.

ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പിന്തുടരുന്ന കോലിക്ക് ഇന്‍സ്റ്റാഗ്രാമില്‍ 211 ദശലക്ഷം ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 49 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ട്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലായി താരത്തെ പിന്തുടരുന്നവരുടെ എണ്ണം 310 ദശലക്ഷം ആയി.

കരിയറിലെ 71-ാം അന്താരാഷ്ട്ര സെഞ്ചുറി നേടിയ കോലി മുഹമ്മദ് റിസ്വാന് കീഴില്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 1020 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നത്. ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്.

Content Highlights: Virat Kohli becomes first cricketer to reach 50 million followers on Twitter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented