Photo: Reuters
ന്യൂഡല്‍ഹി: ആരാധകരുടെ പിന്‍ബലത്തില്‍ കരുത്തുകാട്ടി സൂപ്പര്‍ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാമില്‍ 250 മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ കോലി ചരിത്രനേട്ടം സ്വന്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ 250 ഫോളോവേഴ്‌സുള്ള ഏക ഏഷ്യന്‍ താരമാണ് കോലി.
ഇന്‍സ്റ്റഗ്രാമില്‍ 250 മില്യണ്‍ ഫോളോവേഴ്‌സുള്ള മൂന്നാമത്തെ മാത്രം കായികതാരം കൂടിയാണ് കോലി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരാണ് കോലിയ്ക്ക് മുന്നിലുള്ളത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ കോലി ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 14 മത്സരങ്ങളില്‍ നിന്ന് ആറ് അര്‍ധസെഞ്ചുറികളുടെയും തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളുടെയും സഹായത്തോടെ 639 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. 53.25 ആണ് താരത്തിന്റെ ശരാശരി. 139.82 ആണ് പ്രഹരശേഷി.
ഈ സീസണില്‍ രണ്ട് സെഞ്ചുറി നേടിയതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും കോലി തന്നെയാണ് മുന്നില്‍.
Content Highlights: Virat Kohli becomes first Asian to cross 250 million followers on Instagram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..