ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലിയ്ക്ക് അപൂര്‍വനേട്ടം. ഇന്‍സ്റ്റഗ്രാമില്‍ 100 മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടമാണ് കോലി കരസ്ഥമാക്കിയത്.
പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍ തുടങ്ങിയവരെയെല്ലാം മറികടന്നുകൊണ്ടാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. പ്രിയങ്ക ചോപ്രയ്ക്ക് 60 മില്യണും ദീപിക പദുകോണിന് 53.3 മില്യണും ഫോളോവേഴ്സാണുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 51.2 ഫോളോവേഴ്സുണ്ട്.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള താരം എന്ന റെക്കോഡ് ഈയിടെ കോലി സ്വന്തമാക്കിയിരുന്നു. അക്ഷയ് കുമാറിനെയും രണ്‍വീര്‍ സിങ്ങിനെയും മറികടന്നായിരുന്നു ഇന്ത്യന്‍ നായകന്റെ ഈ നേട്ടം. ഡഫ് ആന്‍ഡ് ഫെല്‍പ്സ് നടത്തിയ പഠനത്തില്‍ 237.7 മില്യണ്‍ യു.എസ്. ഡോളറാണ് (ഏകദേശം 1745 കോടി രൂപ) കോലിയുടെ ബ്രാന്‍ഡ് വാല്യു.
Virat Kohli - the first cricket star to hit 100 million followers on Instagram 🎉 pic.twitter.com/HI1hTSbo8M
— ICC (@ICC) March 1, 2021
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള ക്രിക്കറ്റ് താരം എന്ന റെക്കോഡ് കോലി നേരത്തേ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ 100 മില്യണ്‍ ഫോളോവേഴ്സുള്ള ലോകത്തിലെ ഒരേയൊരു ക്രിക്കറ്റ് താരമാണ് കോലി
Content Highlights: Virat Kohli smashes special century, becomes 1st Indian celebrity to reach 100 million followers on Instagram