കാന്‍ബറ: ഏകദിനത്തില്‍ വേഗത്തില്‍ 12,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലാണ് കോലി ഈ നേട്ടം പിന്നിട്ടത്. തന്റെ 251-ാം ഏകദിനത്തിലാണ് താരത്തിന്റെ നേട്ടം. 309 മത്സരങ്ങളില്‍ നിന്ന് 12,000 റണ്‍സിലെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കറെയാണ് കോലി മറികടന്നത്. മൂന്നാം ഏകദിനത്തില്‍ വ്യക്തിഗത സ്‌കോര്‍ 23-ല്‍ എത്തിയപ്പോഴാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ 78 പന്തുകള്‍ നേരിട്ട കോലി അഞ്ചു ഫോറുകളടക്കം 63 റണ്‍സെടുത്ത് പുറത്തായി.

റിക്കി പോണ്ടിങ് (323 മത്സരങ്ങള്‍, കുമാര്‍ സംഗക്കാര (359), സനത് ജയസൂര്യ (390), മഹേള ജയവര്‍ധനെ (399) എന്നിവരാണ് ഈ പട്ടികയില്‍ കോലിക്ക് പിന്നിലുള്ള മറ്റ് താരങ്ങള്‍. 

Content Highlights: Virat Kohli become fastest to 12000 odi runs breaks Sachin Tendulkar s record