50 തികയ്ക്കാന്‍ സ്‌ട്രൈക്ക് കൈമാറാമെന്ന് കാര്‍ത്തിക്ക്; വേണ്ടെന്ന് കോലി, വീഡിയോ!


Photo: twitter.com

ഗുവാഹാട്ടി: ഞായറാഴ്ച ഗുവാഹാട്ടിയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന രണ്ടാം ട്വന്റി 20 കാണികളെ സംബന്ധിച്ച് ഒരു ബാറ്റിങ് വിരുന്നായിരുന്നു. ഇരു ടീമിലെയും ബാറ്റര്‍മാര്‍ തകര്‍ത്തടിച്ച മത്സരം 238 റണ്‍സെന്ന വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും വെറും 16 റണ്‍സിനാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്.

ഇന്ത്യന്‍ നിരയില്‍ ബാറ്റെടുത്തവരെല്ലാം തകര്‍ത്തടിച്ച മത്സരത്തിന്റെ അവസാന ഓവറില്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കാത്ത വിരാട് കോലിയുടെ പെരുമാറ്റം ഇപ്പോള്‍ ഏറെ ശ്രദ്ധനേടുകയാണ്.



ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ ദിനേഷ് കാര്‍ത്തിക്കും വിരാട് കോലിയുമായിരുന്നു ക്രീസില്‍. കാഗിസോ റബാദയെറിഞ്ഞ അവസാന ഓവറില്‍ സ്‌ട്രൈക്ക് ചെയ്തത് കാര്‍ത്തിക്കും. ഈ സമയം കോലി വ്യക്തിഗത സ്‌കോര്‍ 49-ല്‍ നില്‍ക്കുകയായിരുന്നു. റബാദയുടെ ആദ്യ നാലു പന്തുകളില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സറും നേടിയ കാര്‍ത്തിക്ക്, ഇതിനു പിന്നാലെ കോലിയുടെ അടുത്തുപോയി അദ്ദേഹത്തിന് അര്‍ധ സെഞ്ചുറി തികയ്ക്കാന്‍ സ്‌ട്രൈക്ക് കൈമാറാമെന്ന് പറയുകയായിരുന്നു. എന്നാല്‍ കോലി ഇത് നിരസിക്കുകയായിരുന്നു. ഇതിനു പിന്നാലെ റബാദയെ ഒരുതവണ കൂടി കാര്‍ത്തിക്ക് സിക്‌സറിന് പറത്തുകയും ചെയ്തു.

കോലിയും കാര്‍ത്തിക്കും മത്സരത്തിനിടെ നടത്തിയ ഈ സംഭാഷണത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlights: Virat Kohli Asks Dinesh Karthik To Keep Strike in last over


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented