അനുഷ്‌കയും കോലിയും മത്സരത്തിനിടെ | Photo: twitter.com/KohliSensation
ബെംഗളൂരു: ബാഡ്മിന്റണ്‍ കളിച്ച് ആരാധകരെ അമ്പരപ്പിച്ച് സൂപ്പര്‍ താരം വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും. ഐ.പി.എല്ലിനിടെ ഒരു ബ്രാന്‍ഡിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവരും ബാഡ്മിന്റണ്‍ കളിച്ചത്.
ബെംഗളൂരുവില്‍ നടന്ന പരിപാടിയില്‍ ഇരുവരും ഒന്നിച്ചാണ് ബാഡ്മിന്റണ്‍ കളിച്ചത്. ഇരുവരും ബാഡ്മിന്റണ്‍ കോര്‍ട്ടിലുളള ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലാണ്.
2017-ലാണ് കോലിയും ബോളിവുഡ് സൂപ്പര്‍ നടിയായ അനുഷ്‌കയും വിവാഹിതരായത്. അന്നുമുതല്‍ കോലിയ്ക്ക് മികച്ച പിന്തുണയുമായി അനുഷ്‌ക കൂടെയുണ്ട്. അനുഷ്‌കയാണ് തന്റെ ശക്തിയെന്ന് കോലി പലതവണ പറഞ്ഞിട്ടുണ്ട്. കോലിയ്ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന അനുഷ്‌കയെ മത്സരങ്ങള്‍ക്കിടെ പലപ്പോഴും കാണാം. ഇരുവരും നിരവധി പരസ്യ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
Content Highlights: Virat Kohli, Anushka Sharma Play Badminton Match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..