ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡില്‍ വിരാട് കോലിയുടെ മോശം പ്രകടനം തുടരുകയാണ്. ശനിയാഴ്ച രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ മൂന്ന് റണ്‍സെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങിയത്. ടിം സൗത്തിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ന്യൂസീലന്‍ഡ് താരങ്ങള്‍ അപ്പീല്‍ ചെയ്തപ്പോള്‍ തന്നെ അമ്പയര്‍ വിരലുയര്‍ത്തി. എന്നാല്‍, കോലി ഈ തീരുമാനത്തെ ചോദ്യം ചെയ്ത് റിവ്യൂവെടുത്തു. എന്നാല്‍, കോലിയുടെ തീരുമാനം തെറ്റി. ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം മൂന്നാം അമ്പയറും നിന്നതോടെ ക്യാപ്റ്റന് ക്രീസ് വിടേണ്ടി വന്നു.

2016 മുതല്‍ 14 തവണയാണ് കോലി ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലി റിവ്യുവെടുക്കുന്നത്. ഇതില്‍ രണ്ട് തവണ മാത്രമാണ്  അമ്പയര്‍ തീരുമാനം മാറ്റിയത്. ബാക്കി 12 തവണയും കോലിയുടെ റിവ്യൂ തീരുമാനം തെറ്റിയിട്ടുണ്ട്.


Content Highlights: Virat Kohli and DRS