ആദ്യമായി ഒരുമാസം ഞാനെന്റെ ബാറ്റ് തൊട്ടില്ല; മാനസിക വിഷമത്തിലായിരുന്നുവെന്ന കാര്യം സമ്മതിച്ച് കോലി


അടുത്ത കാലത്തായി ബാറ്റിങ്ങില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതിരുന്ന കോലിക്ക് ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റില്‍ നിന്നും രണ്ട് വീതം ട്വന്റി 20, ഏകദിനം എന്നിവില്‍ നിന്നും ആകെ നേടാനായത് വെറും 76 റണ്‍സ് മാത്രമായിരുന്നു

Photo: AFP

ദുബായ്: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ പകരംവെയ്ക്കാനില്ലാത്ത താരങ്ങളില്‍ ഒരാളാണ് ഇന്ത്യയുടെ വിരാട് കോലിയെന്ന കാര്യത്തില്‍ ഈ കളിയെ സ്‌നേഹിക്കുന്ന ആര്‍ക്കും തന്നെ എതിരഭിപ്രായം ഉണ്ടാകാനിടയില്ല. കരിയറില്‍ നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് എതിരാളികളില്ലാതെ കുതിച്ചിരുന്ന കോലിക്ക് പക്ഷേ ഇടയ്ക്ക് കാലിടറിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ആ ബാറ്റിനും താരത്തിനും പഴയ മൂര്‍ച്ചയും പ്രസരിപ്പും നഷ്ടമായിട്ട്. ഇപ്പോഴിതാ എഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍, കളിക്കളത്തില്‍ എതിരാളികളെ വാക്കുകൊണ്ടും നോട്ടം കൊണ്ടും ബാറ്റു കൊണ്ടും കടന്നാക്രമിച്ചിരുന്ന ആ പഴയ കോലി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ ഏതാനും നാളുകള്‍ താന്‍ മാനസിക വിഷമം അനുഭവിച്ചിരുന്നുവെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് കോലി. 2022-ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തത് ഇക്കാരണത്താലാണെന്നും കോലി സ്റ്റാര്‍ സ്‌പോര്‍ട്‌സിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.



അടുത്ത കാലത്തായി ബാറ്റിങ്ങില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതിരുന്ന കോലിക്ക് ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റില്‍ നിന്നും രണ്ട് വീതം ട്വന്റി 20, ഏകദിനം എന്നിവില്‍ നിന്നും ആകെ നേടാനായത് വെറും 76 റണ്‍സ് മാത്രമായിരുന്നു. പര്യടനം അവസാനിച്ചതിനു തൊട്ടുപിന്നാലെ കോലി ഇടവേളയെടുത്തു. അതോടെ വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങള്‍ നഷ്ടമായി.

ഇപ്പോഴിതാ മാനസികാരോഗ്യം മുന്‍നിര്‍ത്തിയാണ് അടുത്തിടെ കളിയില്‍ നിന്നും മാറിനിന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. 2014-ലെ ഇംഗ്ലണ്ട് പര്യടനത്തിനിടയിലും താന്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നുവെന്ന് കോലി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

''കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി ഒരു മാസത്തോളം ഞാന്‍ എന്റെ ബാറ്റ് തൊട്ടില്ല. അടുത്തിടെ ഞാന്‍ എന്റെ ഇന്റന്‍സിറ്റി വ്യാജമായി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന കാര്യം തിരിച്ചറിഞ്ഞു. എനിക്ക് ഇന്റന്‍സിറ്റിയുണ്ടെന്ന കാര്യം ഞാന്‍ എന്നെ തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നിങ്ങളുടെ ശരീരം പറയുകയാണ് നിര്‍ത്തൂ എന്ന്. ഒരു ഇടവേളയെടുത്ത് അല്‍പം മാറിനില്‍ക്കാന്‍ മനസും എന്നോട് പറയുകയായിരുന്നു. മാനസികമായി വളരെ ശക്തനായ ഒരു വ്യക്തിയായിട്ടാണ് ഞാന്‍ എന്നെ കാണുന്നത്. എന്നാല്‍ അതിന് എല്ലാവര്‍ക്കും ഒരു പരിധിയുണ്ട്, നിങ്ങള്‍ ആ പരിധി തിരിച്ചറിയണം, അല്ലാത്തപക്ഷം കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനാരോഗ്യകരമാകും. ഈ കാലഘട്ടം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ മാനസികമായി വിഷമത്തിലായിരുന്നു എന്ന കാര്യം സമ്മതിക്കാന്‍ എനിക്ക് മടിയില്ല. ഇത് വളരെ സാധാരണമായ ഒരു വികാരമാണ്, ധൈര്യമില്ലാത്തതിനാല്‍ ഇക്കാര്യങ്ങള്‍ നമ്മള്‍ തുറന്നുപറയില്ല. മാനസികമായി ദുര്‍ബലരായി കാണപ്പെടാന്‍ നമ്മള്‍ ആഗ്രഹിക്കില്ല. ബലഹീനനാണെന്ന് സമ്മതിക്കുന്നതിനേക്കാള്‍ മോശം അവസ്ഥയാണ് ശക്തനാണെന്ന് അഭിനയിക്കുന്നത്.'' - കോലി സ്റ്റാര്‍ സ്‌പോര്‍ട്‌സിന് അനുവദിച്ച അഭിമുഖത്തില്‍ കോലി വ്യക്തമാക്കി.

Content Highlights: Virat Kohli admits he was feeling mentally down


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented