ഓസീസിനെതിരായ റണ്‍വേട്ട തുടര്‍ന്ന് കോലി; കുതിപ്പ് ബ്രയാന്‍ ലാറയേയും പിന്നിലാക്കി


Photo: AP

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരേ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്ന താരമാണ് ഇന്ത്യയുടെ വിരാട് കോലി. ഇപ്പോഴിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കോലിയെ തേടിയെത്തിയിരിക്കുകയാണ്.

വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം ബ്രയാന്‍ ലാറയെ മറികടന്നാണ് കോലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ 89 മത്സരങ്ങളിലെ 104 ഇന്നിങ്‌സുകളില്‍ നിന്നായി 4729 റണ്‍സ് കോലി ഇതുവരെ നേടിയിട്ടുണ്ട്. 50.84 ശരാശരിയിലാണ് കോലിയുടെ സ്‌കോറിങ്. 15 സെഞ്ചുറിയും 24 അര്‍ധ സെഞ്ചുറിയും കോലി ഓസീസിനെതിരേ നേടിയിട്ടുണ്ട്. 169 ആണ് ഉയര്‍ന്ന സ്‌കോര്‍.

ഓസീസിനെതിരായ 82 മത്സരങ്ങളിലെ 108 ഇന്നിങ്‌സുകളില്‍ നിന്നായി 4714 റണ്‍സാണ് ലാറയുടെ സമ്പാദ്യം. 12 സെഞ്ചുറികളും 26 അര്‍ധ സെഞ്ചുറികളും ലാറയുടെ അക്കൗണ്ടിലുണ്ട്. 277 ആണ് ഉയര്‍ന്ന സ്‌കോര്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. 110 മത്സരങ്ങളിലെ 144 ഇന്നിങ്‌സുകളില്‍ നിന്ന് 6707 റണ്‍സാണ് സച്ചിന്‍ നേടിയിരിക്കുന്നത്. 49.68 ആണ് ഓസീസിനെതിരേ സച്ചിന്റെ ബാറ്റിങ് ശരാശരി. 20 സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളും സച്ചിന്‍ ഓസീസിനെതിരേ നേടിയിട്ടുണ്ട്. 241* ആണ് ഉയര്‍ന്ന സ്‌കോര്‍.

Content Highlights: Virat Kohli Adds Another Milestone Surpasses Brian Lara

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented