207 റണ്‍സിന്റെ ദൂരം മാത്രം; രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡ് മറികടക്കാനൊരുങ്ങി കോലി


Photo: ANI

മൊഹാലി: രണ്ടര വര്‍ഷത്തിലേറെ നീണ്ട തന്റെ സെഞ്ചുറി വരള്‍ച്ച വിരാട് കോലി അവസാനിപ്പിച്ചത് ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തിലായിരുന്നു. ടൂര്‍ണമെന്റില്‍ 276 റണ്‍സോടെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കിയ കോലി താന്‍ ഫോമിലേക്ക് മടങ്ങിയെത്തിയെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ ട്വന്റി 20 ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ഒരുങ്ങുന്ന കോലി ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡിനെ മറികടക്കാനുള്ള ഒരുക്കത്തിലാണ്.

എല്ലാ ഫോര്‍മാറ്റിലുമായി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമെന്ന ദ്രാവിഡിന്റെ റെക്കോഡിനാണ് ഇപ്പോള്‍ വിരാട് കോലി ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ദ്രാവിഡിന്റെ ഈ റെക്കോഡിലേക്ക് വെറും 207 റണ്‍സ് മാത്രം ദൂരത്തിലാണ് കോലി. ദ്രാവിഡിനെ മറികടക്കാനായാല്‍ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ആറാം സ്ഥാനത്തെത്താനും കോലിക്ക് സാധിക്കും.

നിലവില്‍ 509 മത്സരങ്ങളില്‍ നിന്നായി 45.41 ശരാശരിയില്‍ 24,208 റണ്‍സാണ് ദ്രാവിഡിന്റെ അക്കൗണ്ടിലുള്ളത്. 48 സെഞ്ചുറികളും 146 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

കോലി ഇതുവരെ 478 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 24,002 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 12,344 റണ്‍സും ടെസ്റ്റില്‍ 8,074 റണ്‍സും ട്വന്റി 20-യില്‍ 3,584 റണ്‍സുമാണ് കോലിയുടെ സമ്പാദ്യം.

Content Highlights: Virat Kohli 207 Runs Away From Surpassing Rahul Dravid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented