Photo: twitter.com|CricColumn
ജയ്പുര്‍: വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരായ മത്സരത്തില്‍ ഇരട്ട സെഞ്ചുറിയുമായി തിളങ്ങി മുംബൈ ക്യാപ്റ്റന്‍ പൃഥ്വി ഷാ. 142 പന്തില്‍ ഇരട്ട സെഞ്ചുറിയിലെത്തിയ ഷാ 152 പന്തുകള്‍ നേരിട്ട് അഞ്ചു സിക്‌സും 31 ഫോറുമടക്കം 227 റണ്‍സോടെ പുറത്താകാതെ നിന്നു.
പിന്നാലെ സൂര്യകുമാര്‍ യാദവും വെടിക്കെട്ട് ഇന്നിങ്‌സിന് കെട്ടഴിച്ചതോടെ നിശ്ചിത 50 ഓവറില്‍ മുംബൈ അടിച്ചുകൂട്ടിയത് നാലിന് 457 റണ്‍സ്.
50 പന്തില്‍ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് 58 പന്തുകള്‍ നേരിട്ട് നാലു സിക്‌സും 22 ഫോറുമടക്കം 133 റണ്‍സെടുത്തു.
ലിസ്റ്റ് എ ക്രിക്കറ്റില്‍ പൃഥ്വിയുടെ ആദ്യ ഇരട്ട സെഞ്ചുറിയാണിത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും തുടര്‍ന്നുള്ള ട്വന്റി 20 പരമ്പരയില്‍ നിന്നും തഴയപ്പെട്ട പൃഥ്വിയുടെ മധുര പ്രതികാരം കൂടിയായി ഈ ഇരട്ട സെഞ്ചുറി.
ഇതോടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, കെ.വി കൗശല്‍, സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കു ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറിയിലെത്തുന്ന ഏഴാമത്തെ താരമെന്ന നേട്ടവും പൃഥ്വി ഷാ സ്വന്തമാക്കി.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഇതോടെ പൃഥ്വിയുടെ പേരിലായി.
നേരത്തെ ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പൃഥ്വി സെഞ്ചുറി നേടിയിരുന്നു.
യശസ്വി ജയസ്വാള്‍ (10), ആദിത്യ താരെ (56), ശിവം ദുബെ (16) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. രണ്ടാം വിക്കറ്റില്‍ ആദിത്യ താരെയ്‌ക്കൊപ്പം 153 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഷാ, മൂന്നാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവിനൊപ്പം 201 റണ്‍സും മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തു.
Content Highlights: Vijay Hazare Trophy Prithvi Shaw hits double hundred off 142 balls against Puducherry
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..