ഡല്‍ഹി: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ ഛത്തീസ്ഗഢിനെതിരേ കേരളത്തിന് ആറു വിക്കറ്റ് ജയം. സ്‌കോര്‍: ഛത്തീസ്ഗഢ് 39.5 ഓവറില്‍ 138 റണ്‍സിന് പുറത്ത്. കേരളം 40 ഓവറില്‍ നാലുവിക്കറ്റിന് 133. രണ്ടാം ജയത്തോടെ എട്ടു പോയന്റുമായി എലൈറ്റ് ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ കേരളം.

ടോസ് നേടി കേരളം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 10 ഓവറില്‍ 31 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും 13 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രനും ചേര്‍ന്നാണ് ഛത്തീസ്ഗഢ് ബാറ്റിങ്ങിനെ തകര്‍ത്തത്. 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അമന്‍ദീപ് ഖരെയാണ് ഛത്തീസ്ഗഢിന്റെ ടോപ്പ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്ന ജലജ് സക്സേന ഓള്‍റൗണ്ട് മികവുമായി തിളങ്ങി. ഡാരില്‍ എസ് ഫെരാരിയോ 33 റണ്‍സെടുത്തു.

Content Highlights: Vijay Hazare Trophy Kerala trumps Chhattisgarh by six wickets