കോഴിക്കോട്: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. 19 അംഗ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഡിസംബര്‍ എട്ടുമുതല്‍ രാജ്കോട്ടിലാണ് കേരളത്തിന്റെ മത്സരങ്ങള്‍. ഡിസംബര്‍ രണ്ടിന് ടീം രാജ്‌കോട്ടിലേക്ക് തിരിക്കും. 

എലീറ്റ് ഗ്രൂപ്പ് സിയില്‍ കേരളം ആദ്യ മത്സരത്തില്‍ ചണ്ഡീഗഡിനെ നേരിടും. ഡിസംബര്‍ ഒമ്പതിന് മധ്യപ്രദേശിനേയും പതിനൊന്നാം തിയ്യതി മഹാരാഷ്ട്രയേയും നേരിടും. ഡിസംബര്‍ 12-ന് നടക്കുന്ന മത്സരത്തില്‍ ഛത്തീസ്ഗഢും 14-ന് ഉത്തരാഖണ്ഡുമാണ് എതിരാളികള്‍. 

ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), വത്സല്‍ ഗോവിന്ദ്, രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, പി. രാഹുല്‍, അബ്ദുള്‍ ബാസിത്, എസ്. മിഥുന്‍, അക്ഷയ് കെ.സി., വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശ്വര്‍ സുരേഷ്, നിധീഷ് എം.ഡി., ആനന്ദ് ജോസഫ്, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിനൂപ് മനോഹരന്‍, സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍.

Content Highligts: Vijay Hazare Trophy Kerala Team Announced Sanju Samson Captian