തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിയില്‍  കേരളത്തെ സച്ചിന്‍ ബേബി തന്നെ നയിക്കും. ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രാഹുല്‍ പി, വിഷ്ണു വിനോദ്, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍,വിനൂപ്.എസ്. മനോഹരന്‍,അക്ഷയ് ചന്ദ്രന്‍, മിഥുന്‍.എസ്,നിധീഷ്. എം.ഡി, അഭിഷേക് മോഹന്‍, ഫാനൂസ്. എഫ്, ബേസില്‍ തമ്പി, അക്ഷയ്.കെ.സി എന്നിവരാണ് ടീമിലുള്ള മറ്റംഗങ്ങള്‍.

സച്ചിനെതിരെ ടീമിലെ മറ്റു താരങ്ങള്‍ ആഭ്യന്തര കലഹമുണ്ടാക്കിയിരുന്നെങ്കിലും അത് ഫലപ്രദമായി നേരിട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സച്ചിന്‍ ബേബിയോട് തന്നെ ക്യാപ്റ്റനായി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. സച്ചിനെതിരെ പരാതി നല്‍കിയ താരങ്ങള്‍ക്കെതിരെ കെ.സി.എ നടപടിയെടുക്കുകയും ചെയ്തിരുന്നു.

സെപ്റ്റംബര്‍ 19 മുതല്‍ ഡല്‍ഹിയിലാണ് വിജയ് ഹസാരെ ട്രോഫി നടക്കുന്നത്. 19-ന് ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രയെ നേരിടും. കേരളത്തിന്റെ മറ്റ് മത്സരങ്ങള്‍: 

സെപ്റ്റംബര്‍21 :  കേരളം x ഒഡീഷ
സെപ്റ്റംബര്‍ 23:    കേരളം x ചത്തീസ്ഗഡ്
സെപ്റ്റംബര്‍ 24:  കേരളം x മദ്ധ്യ പ്രദേശ്
സെപ്റ്റംബര്‍ 28:  കേരളം x ഡൽഹി 
ഒക്ടോബര്‍ 2:  കേരളം x ഹൈദരാബാദ്
ഒക്ടോബര്‍ 4: കേരളം x ഉത്തര് പ്രദേശ്
ഒക്ടോബര്‍ 8 :  കേരളം x സൗരാഷ്ട്ര. 

Content Highlights: Vijay Hazare Trophy Kerala Cricket Team  Sachin Baby