കാര്‍ത്തിക്കിന്റെ സെഞ്ചുറിക്ക് അറോറയിലൂടെ മറുപടി; തമിഴ്‌നാടിനെ തകര്‍ത്ത് ഹിമാചലിന് വിജയ്ഹസാരെ കിരീടം


Photo: twitter.com|BCCI

ജയ്പുര്‍: തമിഴ്‌നാടിന്റെ അടിക്ക് ഒത്ത തിരിച്ചടി നല്‍കിയ ഹിമാചല്‍ പ്രദേശിന് വിജയ് ഹസാരെ കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ വി.ജെ.ഡി നിയമമനുസരിച്ച് തമിഴ്‌നാടിനെ 11 റണ്‍സിന് തകര്‍ത്താണ് ഹിമാചല്‍ തങ്ങളുടെ കന്നിക്കിരീടം ചൂടിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഹിമാചലിന്റെ ആദ്യ കിരീട നേട്ടമാണിത്.

ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് ഉയര്‍ത്തിയ 315 റണ്‍സ് പിന്തുടര്‍ന്ന ഹിമാചല്‍ 47.3 ഓവറില്‍ നാലിന് 299 റണ്‍സെന്ന നിലയില്‍ നില്‍ക്കേ വെളിച്ചക്കുറവ് മൂലം മത്സരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ അമ്പയര്‍മാര്‍ വി.ജെ.ഡി നിമയപ്രകാരം ഹിമാചലിനെ വിജയികളായി പ്രഖ്യാപിച്ചു.

131 പന്തില്‍ നിന്ന് 13 ഫോറും ഒരു സിക്‌സുമടക്കം 136 റണ്‍സോടെ പുറത്താകാതെ നിന്ന ഓപ്പണര്‍ ശുഭം അറോറയാണ് ഹിമാചലിന്റെ വിജയശില്‍പി. ശുഭം അറോറയാണ് മാന്‍ ഓഫ് ദ് മാച്ച്.

79 പന്തില്‍ നിന്ന് 6 ബൗണ്ടറിയടക്കം 74 റണ്‍സെടുത്ത അമിത് കുമാറും 23 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സുമടക്കം 42 റണ്‍സോടെ പുറത്താകാതെ നിന്ന ഋഷി ധവാനും ശുഭം അറോറയ്ക്ക് ഉറച്ച പിന്തുണ നല്‍കി.

നേരത്തെ മുന്‍നിര തകര്‍ന്ന തമിഴ്‌നാടിനെ സെഞ്ചുറി നേടിയ ദിനേഷ് കാര്‍ത്തിക്ക്, ഇന്ദ്രജിത്ത്, ഷാരൂഖ് ഖാന്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് 314 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിച്ചത്.

കാര്‍ത്തിക്ക് 103 പന്തില്‍ നിന്ന് 8 ഫോറും 7 സിക്‌സും അടക്കം 116 റണ്‍സെടുത്തു. ഇന്ദ്രജിത് 71 പന്തില്‍ നിന്ന് 8 ഫോറും ഒരു സിക്‌സും അടക്കം 80 റണ്‍സ് സ്വന്തമാക്കി. തകര്‍ത്തടിച്ച ഷാരൂഖ് 21 പന്തില്‍ നിന്ന് 3 വീതം ഫോറും സിക്‌സും അടക്കം 42 റണ്‍സെടുത്തു.

Content Highlights: vijay hazare trophy final himachal stuns tamil nadu to win maiden domestic title


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented