ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ നാളെ മുംബൈ ഉത്തര്‍ പ്രദേശിനെ നേരിടും. താരാധിക്യമാണ് മുംബൈയുടെ കരുത്തെങ്കില്‍ യുവതാരങ്ങളുടെ മികവിലാണ് ഉത്തര്‍ പ്രദേശ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

മുംബൈ നായകന്‍ പൃഥ്വി ഷായിലാണ് ഏവരുടെയും ശ്രദ്ധ. ഈ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്. ആറുമത്സരങ്ങളില്‍ നിന്നായി 754 റണ്‍സാണ് ഷാ നേടിയത്. അതില്‍ ഒരു ഇരട്ട സെഞ്ചുറി പ്രകടനവും ഉള്‍പ്പെടും. ഇതുവരെ നാല് സെഞ്ചുറികളാണ് താരം നേടിയത്. വിജയ് ഹസാരെ ട്രോഫിയുടെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡ് ഇതിനോടകം ഷാ സ്വന്തമാക്കിയിട്ടുണ്ട്. 

ഉത്തര്‍പ്രദേശ് കരുത്തരായ ഗുജറാത്തിനെ സെമിയില്‍ കീഴടക്കിയതിനുശേഷമാണ് ഫൈനലിലെത്തിയത്. രണ്ടാം കിരീടമാണ് ഉത്തര്‍ പ്രദേശ് ലക്ഷ്യം വെയ്ക്കുന്നത്. 2004-2005 സീസണില്‍ ടീം തമിഴ്‌നാടിനൊപ്പം കിരീടം പങ്കിട്ടിരുന്നു. മറുവശത്ത് നാലാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. 

Content Highlights: Vijay Hazare Trophy final: Eyes on Prithvi Shaw as Mumbai take on Uttar Pradesh