വിജയ് ഹസാരെ ട്രോഫി; ഉത്തരാഖണ്ഡിനെ തകര്‍ത്ത കേരളത്തിന് ക്വാര്‍ട്ടര്‍ പ്രതീക്ഷ


Photo: twitter.com

രാജ്‌കോട്ട്: വിജയ് ഹസാരേ ട്രോഫിയില്‍ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ഉത്തരാഖണ്ഡിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തു. അഞ്ചു വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡ് ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യം 35.4 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ കേരളം മറികടന്നു.

ഇതോടെ ഗ്രൂപ്പ് ഡിയില്‍ അഞ്ചു മത്സരങ്ങളില്‍ നാലും ജയിച്ച് 16 പോയന്റോടെ കേരളം ഒന്നാമതെത്തി. ഇതേ ഗ്രൂപ്പില്‍ മധ്യപ്രദേശ് - ഛത്തീസ്ഗഡ്, മഹാരാഷ്ട്ര - ചണ്ഡിഗഡ് മത്സര ഫലം കൂടി വന്നാല്‍ മാത്രമേ ക്വാര്‍ട്ടര്‍ ചിത്രം വ്യക്തമാകൂ. ഗ്രൂപ്പ് ജേതാക്കള്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തും. രണ്ടാം സ്ഥാനക്കാര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും. +0.974 എന്ന മികച്ച നെറ്റ് റണ്‍റേറ്റ് കേരളത്തിന് തുണയായേക്കും.

വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനായി 71 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 83 റണ്‍സോടെ പുറത്താകാതെ നിന്ന സച്ചിന്‍ ബേബിയാണ് തിളങ്ങിയത്. രോഹന്‍ കുന്നുമ്മല്‍ (26), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33), വിഷ്ണു വിനോദ് (34), വിനൂപ് മനോഹരന്‍ (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് ക്യാപ്റ്റന്‍ ജയ് ഗോകുല്‍ ബിസ്ത, ദിക്ഷാന്‍ഷു നേഗി എന്നിവരുടെ അര്‍ധ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തിരുന്നു.

114 പന്തില്‍ നിന്ന് ആറു ഫോറും മൂന്നു സിക്‌സുമടക്കം 93 റണ്‍സെടുത്ത ബിസ്തയാണ് അവരുടെ ടോപ് സ്‌കോറര്‍. നേഗി 68 പന്തില്‍ നിന്ന് നാലു ഫോറുകളോടെ 52 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്ത ബിസ്ത - നേഗി സഖ്യമാണ് ഉത്തരാഖണ്ഡ് ഇന്നിങ്‌സിന്റെ നട്ടെല്ല്.

ഹിമാന്‍ഷു ബിഷ്ത് (29), ദീപേഷ് നൈല്‍വാള്‍ (20) എന്നിവരും ടീമിനായി ഭേദപ്പെട്ട പ്രകടനം നടത്തി.

കേരളത്തിനായി എം.ഡി. നിധീഷ് എട്ട് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വഴ്ത്തി. ബേസില്‍ തമ്പി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജലജ് സക്‌സേന, വിനൂപ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Content Highlights: vijay hazare trophy 2021-22 kerala beat uttarakhand in group d

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section




Most Commented